
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി.ക്ലർക്ക്, ലീഗൽ മെട്രോളജി വകുപ്പിൽ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ,വിവിധ വകുപ്പുകളിൽ എൽ.ഡി.ടൈപ്പിസ്റ്റ് ഉൾപ്പെടെ 56തസ്തികകളിലേക്ക്
വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) മാനേജർ (ഐ.ടി.)(പാർട്ട് 1 ജനറൽ കാറ്റഗറി),ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ(ഐ.എം.)കേരള ലിമിറ്റഡിൽ ഹോസ്പിറ്റൽ സൂപ്രണ്ട്,കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സൈക്കോളജി, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ ജിയോളജി (ജൂനിയർ), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) അസിസ്റ്റന്റ് മാനേജർ (ഐ.ടി.)(പാർട്ട് 1 ജനറൽ കാറ്റഗറി),കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ഗവ.സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ മാത്രം), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തുടങ്ങി ജനറൽ,സ്‌പെഷ്യൽ, എൻ.സി.എ റിക്രൂട്ടമെന്റ് വിഭാഗങ്ങളിലായാണ് തസ്‌തികകൾ. കൂടുതൽ വിവരങ്ങൾ ജനുവരി 1ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |