
ന്യൂഡൽഹി: ടെലിവിഷൻ ചാനൽ റേറ്റിംഗുകളിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (ബാർക്) ഉദ്യോഗസ്ഥന് കൈക്കൂലി നൽകി ഒരു മലയാള ടെലിവിഷൻ ചാനൽ റേറ്റിംഗിൽ തിരിമറി നടത്തിയെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടെന്ന് കേന്ദ്ര
മന്ത്രി ഡോ.എൽ.മുരുകൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിയിൽ നിന്ന് ആവശ്യപ്പെട്ടതായി ലോക്‌സഭയിൽ കെ.സുധാകരൻ, ഡീൻ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾ വീടുകളിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം ഉറപ്പാക്കണമെന്നും നിർബന്ധമുണ്ട്. ടിവി റേറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സർക്കാർ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |