തിരുവനന്തപുരം: വേതനം,വ്യാവസായിക ബന്ധങ്ങൾ,സാമൂഹിക സുരക്ഷ,തൊഴിൽ സുരക്ഷ,ആരോഗ്യം ജോലി സാഹചര്യങ്ങൾ എന്നീ തൊഴിൽ കോഡുകളിലെ പ്രധാന വ്യവസ്ഥകൾ സുപ്രധാനമാണെന്ന് കേരള കൗമുദി കമ്പനി സെക്രട്ടറിയും എച്ച്.ആർ മേധാവിയുമായ വിശാഖ് മധുസൂദനൻ പറഞ്ഞു. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുതിയ ലേബർ കോഡിനെ കുറിച്ച് നടന്ന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജോലി,കരാർ,മാദ്ധ്യമ സംബന്ധിയായ പ്രൊഫഷണലുകൾക്കുള്ള വിപുലീകരിച്ച സാമൂഹിക സുരക്ഷാ കവറേജിനൊപ്പം, വേതനത്തിന്റെ സ്റ്റാൻഡേർഡൈസേഷനും പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വെള്ളയമ്പലം സി.എം.എ ഭവനിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ പ്രണവ് ജയൻ, സെക്രട്ടറി നിഷ ഹബി,ഐ.സി.എം.എ.ഐ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |