
ഡോ.സിസാ തോമസിനെ താത്കാലിക വിസിയായി നിയമിച്ചതിനെതിരെയും കേരള സർവകലാശാല രജിസ്ട്രാർ ആയിരുന്ന ഡോ. അനിൽകുമാറിന്റെ സസ്പെൻഷനെതിരെയും സമരത്തിന് എസ്.എഫ്.ഐക്ക് നിർദ്ദേശം നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാപ്പ് പറയണം. ഗവർണറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സമവായത്തിലൂടെ സി.പി.എമ്മും യുവജന സംഘടനകളും അപഹാസ്യരായി.
-രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തക സമിതിയംഗം
64 സീറ്റ്
വരെ നേടും
സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴുമുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ 64 സീറ്റ് വരെ ലഭിക്കും. തിരിച്ചടികളും തോൽവികളും കടന്നാണ് സി.പി.എമ്മും ഇടതുപക്ഷവും ഈ അവസ്ഥയിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ലെന്ന് പാർട്ടി വിരുദ്ധരെ ഓർമ്മപ്പെടുത്തുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടായി.
-എം.വി ഗോവിന്ദൻ
സി.പി.എം സംസ്ഥാന
സെക്രട്ടറി
സി.പി.എം
മാപ്പ് പറയണം
ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ തെറ്റുകൾ മനസിലാക്കി തിരുത്താൻ വൈകിയാണെങ്കിലും സി.പി.എമ്മിനും സർക്കാരിനും വിവേകം ഉദിച്ചത് സ്വാഗതാർഹമാണ്. സി.പി.എം തങ്ങളുടെ തെറ്റ് സമ്മതിക്കാനും ചെയ്തുകൂട്ടിയ അതിക്രമങ്ങൾക്ക് ജനങ്ങളോട് മാപ്പ് പറയാനും തയ്യാറാകണം. രാഷ്ട്രീയ വിരോധം മുൻനിറുത്തിയാണ് സി.പി.എം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ അക്രമവും പ്രതിസന്ധിയുമുണ്ടാക്കിയത്.
-രാജീവ് ചന്ദ്രശേഖർ
ബി.ജെ.പി.സംസ്ഥാന
അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |