
തൃശൂർ: ഉദയ്പൂർ സമ്മേളന തീരുമാനം നടപ്പിലാക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി മുന്നോട്ട് വെച്ച ആശയത്തിൽ ഊന്നിനിന്നാണ് അൻപത് ശതമാനം സീറ്റുകളിൽ യുവാക്കൾക്കും വനിതകൾക്കും പാർട്ടി രംഗത്തും പാർലമെന്ററി രംഗത്തും അവസരം നൽകാൻ ഉദയ് പൂർ സമ്മേളനം പ്രമേയത്തിലൂടെ തീരുമാനിച്ചത്. അത് പൂർണമായും നടപ്പിലാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ സാധിച്ചിട്ടില്ല. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കണം എന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ സ്ഥാനാർത്ഥികൾ ഇടതു കോട്ടകൾ പൊളിച്ചു വിജയിച്ചു വന്നത് ഈ തീരുമാനത്തിനെ ശരി വെയ്ക്കുന്നതാണ്. എവിടെയെങ്കിലും ബി.ജെ.പിയിലേക്ക് ആളുകൾ വരുന്നു എന്ന വാർത്ത കേൾക്കുമ്പോൾ അമിത് ഷായേക്കാൾ സന്തോഷിക്കുന്ന മനസാണ് പിണറായി വിജയന്റേത്. വസ്തുതകൾ അന്വേഷിച്ചറിയാൻ പോലും ശ്രമിക്കാതെയുള്ള അത്യാഹ്ലാദമാണ് മറ്റത്തൂർ വിഷയത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നും ജനീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |