
കഴിഞ്ഞ 25 വർഷത്തെ പാറ്റേൺ ശ്രദ്ധിച്ചാൽ സംസ്ഥാനത്ത് സൈബർ ക്രൈമാണ് കൂടുതലായി നടക്കുന്നത്. ജനത്തിന്റെ പണം നഷ്ടപ്പെടുന്നതും സൈബർ ക്രൈമിലൂടെയാണ്. ഓൺലൈൻ ഷെയർ തട്ടിപ്പ്, ഓൺലൈൻ നിക്ഷേപ തട്ടിപ്പ് എന്നിങ്ങനെ പല തരം കുറ്റകൃത്യങ്ങൾ. തട്ടിപ്പ്, മോഷണം തുടങ്ങിയവ 90- 95 ശതമാനം കുറഞ്ഞു.
ലക്ഷക്കണക്കിന് രൂപയാണ് നിലവിൽ സൈബർ തട്ടിപ്പുകളിലൂടെ തട്ടിയെടുക്കുന്നത്. അതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളി. ഓൺലൈൻ നിക്ഷേപ തട്ടിപ്പ്, സൈബർ തട്ടിപ്പ് എന്നിവയിൽ അന്വേഷണത്തിന് പരിമിതികളുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നാണ് മോഷ്ടാക്കൾ പണം അപഹരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഇവർ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിൽ നിന്നാവും ചെയ്യുന്നത്. അങ്ങനെ വളരെ ചലഞ്ചിംഗ് ആയിട്ടുള്ള മേഖലയാണ് സൈബർ ഓൺലൈൻ ക്രൈം. പക്ഷെ, അടുത്ത 25 വർഷത്തിൽ ജനം ജാഗ്രത കാട്ടുകയും അതിലൂടെ ഇത് കുറയാനും സാദ്ധ്യതയുണ്ട്.
ഒരുപരിധിവരെ ക്രൈം കുറയ്ക്കാൻ സാധിക്കും.
(പൊലീസ് ദക്ഷിണ മേഖല ഐ.ജിയാണ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |