
തൃശൂർ: വയനാട് പ്രകൃതിദുരന്തത്തിൽപ്പെട്ടവർക്ക് കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന 50 വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ ഏറ്റെടുത്ത സ്ഥലത്താണ് ആദ്യഘട്ട വീട് നിർമ്മാണം. സർക്കാർ സഹായം ലഭിക്കാത്ത,ചൂരൽമലയിലെയും മുണ്ടക്കയത്തെയും 40 കച്ചവടസ്ഥാപന ഉടമകൾക്ക് അഞ്ച് ലക്ഷം വീതം കൈമാറും. ഇവർ പ്രിയങ്കഗാന്ധിയെ നേരിൽക്കണ്ട് പ്രയാസമറിയിച്ചിരുന്നു. വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ,ഷാഫി പറമ്പിൽ,ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.