
തിരുവനന്തപുരം:ശമ്പളപരിഷ്ക്കരണ കുടിശിക പ്രശ്നത്തിൽ ഡോക്ടർമാർക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കി.
ആയുർവേദം,ഹോമിയോ,ആയുഷ് തുടങ്ങിയ വിഭാഗങ്ങളിലും യൂണിവേഴ്സിറ്റി അദ്ധ്യാപകർക്കും ശമ്പളപരിഷ്ക്കരണ കുടിശിക നൽകാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് 750കോടിയോളം കിട്ടാനുണ്ട്.ഇതിനുള്ള ശ്രമം തുടരുകയാണ്.
എല്ലാ വിഭാഗത്തിനും ശമ്പളപരിഷ്ക്കരണ കുടിശിക കൊടുത്തുതീർക്കാൻ 2500കോടിയോളം കണ്ടെത്തേണ്ടിവരും. ഇതിൽ ഗവ.ഡോക്ടർമാർക്ക് മാത്രം നൽകാനുള്ളത് 400കോടിയാണ്.
2016 മുതൽ 2020വരെയുള്ള ശമ്പളപരിഷ്ക്കരണ കുടിശികയാണ് ഡോക്ടർമാർക്ക് നൽകാനുള്ളത്. കൊവിഡ് കാലത്തടക്കം ജോലി ചെയ്ത സുപ്രധാനവിഭാഗത്തെയും മറ്റ് വിഭാഗങ്ങളെയും ഒരേപോലെ കാണുന്നത് ശരിയല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.
കേരളത്തിലെ സർവകലാശാല/കോളേജ് അദ്ധ്യാപകരുടെ ഏഴാം യു.ജി.സി ശമ്പള പരിഷ്‌കരണ കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കം സങ്കീർണ്ണമായി തുടരുകയാണ്. 1,500 കോടി രൂപയുടെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. 2016 ജനുവരി ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കുടിശ്ശികയുടെ 50% വിഹിതമായ 750 കോടി കേന്ദ്ര സർക്കാരാണ് നൽകേണ്ടിയിരുന്നത്. 2022 മാർച്ച് 31നകം അപേക്ഷകൾ സമർപ്പിക്കാത്തതിനാൽ ഈ തുക നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കുടിശ്ശിക തുക അധ്യാപകരുടെ പി.എഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സംസ്ഥാന സർക്കാർ 2021ൽ ഉത്തരവിറക്കിയിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം 2023ൽ അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
അതേസമയം ഡോക്ടർമാരുടെ ശമ്പളപരിഷ്ക്കരണ കുടിശിക നൽകാൻ ഉത്തരവിറക്കാമെന്ന് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിരുന്നു.പിന്നീട് സാമ്പത്തിക പ്രതിസന്ധി കാരണം പാലിക്കാനായില്ല.
ഓർത്തോ, സർജറി
വിഭാഗങ്ങൾ നിശ്ചലം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ ഓർത്തോ,സർജറി വിഭാഗങ്ങൾ നിശ്ചലമായി.
ശരാശരി 13ശസ്ത്രക്രിയകൾ വീതം നടക്കുന്ന ഈ വിഭാഗങ്ങളിലെ മൂന്ന് ഒപ്പറേഷൻ തീയേറ്ററുകളിലും മുൻകൂട്ടി ശസ്ത്രക്രിയകൾ നിശ്ചയിച്ചിരുന്നില്ല.ഒ.പി ബ്ലോക്കിലെ മൈനർ ഓപറേഷൻ തിയറ്റർ അടച്ചിട്ടു. ഇന്നും സമാനമായ സ്ഥിതിയാകും.കോഴിക്കോട് ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളിലും ഇതാണ് അവസ്ഥ. ഒന്നിലധികം ഡോക്ടർമാർ ഒന്നിച്ച് ചെയ്യുന്ന സങ്കീർണമായ ശസ്ത്രക്രിയകളും മുടങ്ങി.
പാവങ്ങളുടെ ജീവനെടുക്കരുത് !
സർക്കാരും ഡോക്ടർമാരും ബലപരീക്ഷണം നടത്തുമ്പോൾ പൊലിയുന്നത് പാവപ്പെട്ടവന്റെ ജീവനായിരിക്കും. ശസ്ത്രക്രിയകളിൽ അടിയന്തരമായത് ഏതെന്ന് ഡോക്ടർമാർ പറയുമ്പോൾ മാത്രമാണ് രോഗികൾ അറിയുക. ഡോക്ടർമാർ സമരത്തിൽ ആയതിനാൽ പലതും അടിയന്തമല്ലാത്തതായി മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.