
കൊച്ചി: ഭാര്യ സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക തിരികെ ലഭിക്കാനായി തിരുവനന്തപുരം സ്വദേശിയായ മാതാവ് നൽകിയ ഹർജി വിചാരണക്കോടതി തള്ളിയതിനെതിരായ അപേക്ഷ അനുവദിച്ചാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്. ഭർത്താവിനെ ആദ്യം ജീവപര്യന്തം തടവിനും പിന്നീട് അപ്പീലിൽ 10 വർഷം കഠിന തടവിനുമായിരുന്നു ശിക്ഷിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്ന 75,000 രൂപ ഹർജിക്കാർക്ക് നൽകാനും കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.