
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ഐ.ജി കാളിരാജ് മഹേഷ്‌കുമാറിനെ നിയമിച്ചു. ഒരാഴ്ച മുൻപ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ച ഹരിശങ്കർ 22 വരെ അവധിയിൽ പ്രവേശിച്ചിരുന്നു. ഹരിശങ്കറിനെ സായുധ പൊലീസ് ബറ്റാലിയൻ ഡി.ഐ.ജിയായാണ് മാറ്റി നിയമിച്ചത്. ജുവനപുടി മഹേഷാണ് പുതിയ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി.
വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയാക്കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി ഡി. ജയ്‌ദേവിനെ നിയമിച്ചു. കോഴിക്കോട് കമ്മിഷണറായിരുന്ന ടി. നാരായണനെ തൃശൂർ റേഞ്ച് ഡി.ഐ.ജിയാക്കി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ആർ.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡി.ഐ.ജിയാക്കി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി ഹേമലതയെ നിയമിച്ചു. കൊല്ലം കമ്മിഷണറായിരുന്ന കിരൺ നാരായണനെ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് എസ്.പിയാക്കി മാറ്റി. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന കെ.എസ്. സുദർശനനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. കെ.ഇ. ബൈജുവിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയായി നിയമിച്ചു. പദംസിംഗിനെ കോഴിക്കോട് സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയാക്കി.
ടി. ഫറാഷിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. അരുൺ കെ. പവിത്രനെ വയനാട് ജില്ലാ പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു. മുഹമ്മദ് നസീമുദീനാണ് പുതിയ റെയിൽവേ എസ്.പി കെ.എസ്. ഷഹൻ ഷായെ കൊച്ചി സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പി 2 ആയി നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |