SignIn
Kerala Kaumudi Online
Wednesday, 04 March 2026 6.29 AM IST

കോ-ലീ-ബി സഖ്യത്തിനും കീഴടങ്ങാതെ ഉണ്ണികൃഷ്ണൻ

Increase Font Size Decrease Font Size Print Page
d

വടകര: കേരളരാഷ്ട്രീയം ഇപ്പോഴും ചർച്ചചെയ്യുന്നുണ്ട് കോ-ലീ-ബി സഖ്യത്തെത്തുറിച്ച്. കേരളത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലയിൽ കോൺഗ്രസും ലീഗും ബി.ജെ.പിയും ഒരുമിച്ച് നിന്ന് എൽ.ഡി.എഫിനെ നേരിട്ട ആ സഖ്യത്തിനെതിരെ 35 വർഷംമുമ്പ് പോരാടി ജയിച്ച ചരിത്രവും കെ.പി.ഉണ്ണികൃഷ്ണന് സ്വന്തം.

91ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വടകരയിൽ കെ.പി. ഉണ്ണികൃഷ്ണനെ പ്രഖ്യാപിച്ചു. മറു പക്ഷത്ത് അഡ്വ. എം.രത്‌നസിംഗ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിക്കും യു.ഡി.എഫിനും ഒറ്റ സ്ഥാനാർത്ഥി മാത്രം. എന്നാൽ ഉണ്ണികൃഷ്ണന്റെ ജനപ്രീതിയിൽ ഇടതുപക്ഷത്തിനായി വടകരയിലെ ജയം. കക്ഷിരാഷ്ട്രീയത്തിനുമപ്പുറത്തേക്ക് പടർന്നിരുന്ന കെ.പി.ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്താൻ കോ-ലീ-ബി ക്ക് കഴിഞ്ഞില്ല. 1971ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് കെ.പി. ഉണ്ണികൃഷ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വടകരയിൽ ആദ്യമായി മത്സരത്തിനിറങ്ങിയത്. കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്രൻ എ.വി. രാഘവനായിരുന്നു മുഖ്യ എതിരാളി. ഈ മത്സരത്തിൽ അൻപത്തി ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വടകര ആദ്യമായി കെ.പി. ഉണ്ണികൃഷ്ണനെ ചേർത്തുവച്ചു. പിന്നീട് 86 വരെ തുടർന്നുവന്ന 6 തിരഞ്ഞെടുപ്പുകളിൽ വടകര പാർലമെന്റിലേക്കയച്ചത് കെ.പി. ഉണ്ണികൃഷ്ണനെയാണ്. 77 ൽ അരങ്ങിൽ ശ്രീധരനെയും 80ൽ കളംമാറി മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെയും 84 ൽ കെ.എം.രാധാകൃഷ്ണനേയും 89 ൽ എ.ശ്രീധരനെയും 91 ൽ എം.രത്‌നസിംഗിനെയും പരാജയപ്പെടുത്തി. 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ,ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ചു. 96 ൽ വീണ്ടും ഐക്യജനാധിപത്യ മുന്നണിയിലേക്ക് കൂട് മാറി. ഇടതുപക്ഷത്തെ ഒ.ഭരതനെ നേരിട്ടപ്പോൾ പരാജയത്തിന്റെ കയ്പറിഞ്ഞു. തുടർന്നാണ് പതിയെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട വാങ്ങിയത്.

​പോ​ക്കും​ ​തി​രി​ച്ചു​വ​ര​വും

സ്‌​കൂ​ൾ,​കോ​ളേ​ജ് ​പ​ഠ​ന​കാ​ല​ത്ത് ​പ്ര​ജാ​ ​സോ​ഷ്യ​ലി​സ്റ്റ് ​പാ​ർ​ട്ടി​യം​ഗ​മാ​യി​രു​ന്നു​ ​കെ.​പി.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.​ 1960​ൽ​ ​കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്നു.​ 1962​ ​മു​ത​ൽ​ ​എ.​ഐ.​സി.​സി.​ ​അം​ഗ​വു​മാ​യി​രു​ന്നു.​ ​വി.​കെ.​ ​കൃ​ഷ്ണ​മേ​നോ​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​മാ​യു​ള്ള​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​കോ​ൺ​ഗ്ര​സ്(​യു​)​വി​ലും​ ​കോ​ൺ​ഗ്ര​സ് ​എ​സി​ലു​മെ​ത്തി.​ 1994​ൽ​ ​വീ​ണ്ടും​ ​കോ​ൺ​ഗ്ര​സി​ലേ​ക്ക് ​മ​ട​ങ്ങി.​ 1981​-84​ ​കാ​ല​ത്ത്,​ ​പാ​ർ​ല​മെ​ന്റി​ൽ​ ​കോ​ൺ​ഗ്ര​സ് ​(​സെ​ക്കു​ല​ർ​)​ ​നേ​താ​വാ​യി​രു​ന്നു.​ 1980​-82​ ​കാ​ല​ത്ത് ​പ​ബ്ലി​ക് ​അ​ക്കൗ​ണ്ട്‌​സ് ​ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു.
1936​ ​സെ​പ്തം​ബ​ർ​ 20​നാ​ണ് ​ജ​ന​നം.​ ​പ​ഠ​നം​ ​മ​ദ്രാ​സ് ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജി​ലാ​യി​രു​ന്നു.​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നു​ത​ന്നെ​ ​നി​യ​മ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കെ​യാ​ണ് 1971​ൽ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​വ​ട​ക​ര​യി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ത്.​ ​തു​ട​ർ​ന്ന് 1977,1980,1984,1989,1991​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​എം.​പി​യാ​യി.​ 1996​ൽ​ ​കോ​ൺ​ഗ്ര​സ് ​ടി​ക്ക​റ്റി​ൽ​ ​മ​ത്സ​രി​ച്ച് ​എ​ൽ.​ഡി.​എ​ഫി​ലെ​ ​ഒ.​ഭ​ര​ത​നോ​ട് ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ബൊ​ഫേ​ഴ്സ് ​കേ​സി​ൽ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ഇ​തേ​തു​ട​ർ​ന്നാ​കാം​ ​പി​ന്നീ​‌​ട് ​കോ​ൺ​ഗ്ര​സി​ലെ​ത്തി​യെ​ങ്കി​ലും​ ​മു​ഖ്യ​ധാ​ര​ ​രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

TAGS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.