SignIn
Kerala Kaumudi Online
Thursday, 19 September 2024 3.30 AM IST

ചെമ്പഴന്തി വയൽവാരം വീട്ടിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ ഗുരുപൂജ

Increase Font Size Decrease Font Size Print Page
chem

തിരുവനന്തപുരം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ഭാരവാഹികൾ ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിലെത്തി പ്രത്യേക പ്രാർത്ഥനയും ഗുരുപൂജയും പുഷ്പാർച്ചനയും നടത്തി.

ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി ഗുരുപ്രസാദ് , സ്വാമി വിശാലാനന്ദ , മറ്റു സ്വാമിമാരായ ധർമ്മാനന്ദ,​ത്രിരത്ന തീർത്ഥ,ശങ്കരാനന്ദ എന്നിവരാണ് ഇന്നലെ രാവിലെ ചെമ്പഴന്തിയിലെത്തിയത് .ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയും ട്രസ്റ്റ് ബോർഡംഗവുമായ സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ സ്വാമിമാർക്ക് ഗുരുകുലത്തിൽ സ്വീകരണം നൽകി. ഗുരുകുലം കമ്മിറ്റി ഭാരവാഹികളായ ഷൈജു പവിത്രൻ, അനീഷ് ചെമ്പഴന്തി, സി.രാജേന്ദ്രൻ, ഷിബു.പി.എസ്, എസ്. സനിൽകുമാർ, വി.അനിൽകുമാർ, ആർ.മോഹൻകുമാർ, രാജേഷ് ചെമ്പഴന്തി, എസ്.എൻ.വി. സുരേഷ് തുടങ്ങിയവരും ഭക്ത ജനങ്ങളും പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ശ്രീ നാരായണഗുരു ഭക്തരുടെ ആത്മീയ തലസ്ഥാനമാണ് ശിവഗിരിയെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമ്മത്തിലൂന്നി ശിവഗിരിയുടെയും സഹ സ്ഥാപനങ്ങളുടെയും ഉയർച്ചക്കായി പ്രവർത്തിക്കുമെന്നും, ഗുരു ഉയർത്തിപ്പിടിച്ച മാനവിക ദർശനം മുൻനിറുത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും പുതിയ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. തുടർന്ന്, കനകക്കുന്നിന് സമീപമുളള ഒബ്സർവേറ്ററി ഹില്ലിലെ ഗുരുദേവപ്രതിമയിൽ പുഷ്പാർച്ചന നടത്തി. അന്തർദ്ദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രം ഡയറക്‌ടർ ഡോ .ബി.സുഗീതയുടെ നേതൃത്വത്തിൽ സ്വാമിമാർക്ക് സ്വീകരണം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.