തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 642/2021) തസ്തികകളിലേക്ക് 28ന് ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള അർഹതാ നിർണയ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
വുമൺ പൊലീസ് ശാരീരിക അളവെടുപ്പ് (അപ്പീൽ)
പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (വുമൺ പൊലീസ് ബറ്റാലിയൻ),(കാറ്റഗറി നമ്പർ 94/2020) തസ്തികയിലേക്ക് 26ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പ് (അപ്പീൽ) നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് - നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 103/2019) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് 29,31,നവംബർ 1 തീയതികളിൽ രാവിലെ 10:30ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സംസ്ഥാന പാൽമിറ പ്രോഡക്ട്സ് ഡെവലപ്മെന്റ് വർക്കേഴ്സ് വെൽഫയർ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം),(കാറ്റഗറി നമ്പർ 5/2020) തസ്തികയിലേക്ക് 26,27 തീയതികളിൽ രാവിലെ 10:30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.ആർ 16 വിഭാഗത്തിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വാട്ടർ അതോറിട്ടിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലേക്ക് 26,27,29,31 തീയതികളിൽ രാവിലെ 10:15ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന (അവസാനഘട്ടം) നടത്തും.
സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ ലിമിറ്റഡിൽ (മത്സ്യഫെഡ്) അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 3-സൊസൈറ്റി കാറ്റഗറി),(കാറ്റഗറി നമ്പർ 231/2020) തസ്തികയിലേക്ക് 31,നവംബർ 1 തീയതികളിൽ രാവിലെ 10:30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ഓവർസീയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ),(കാറ്റഗറി നമ്പർ 248/2021) തസ്തികയിലേക്ക് നവംബർ 3ന് രാവിലെ 7:15 മുതൽ 9:15വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |