തിരുവനന്തപുരം: പാസ്പോർട്ടിനുള്ള അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നൽകുന്ന അവാർഡ് കേരളാ പൊലീസിന്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പൊലീസ് ആസ്ഥാനത്തെ എസ്.പി ഡോ. നവനീത് ശർമ്മ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിൽ നിന്ന് അവാർഡ് സ്വീകരിച്ചു. കേരളത്തിനു പുറമെ തെലങ്കാന,ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും പാസ്പോർട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നൽകുന്ന പുരസ്കാരം കഴിഞ്ഞ വർഷങ്ങളിലും കേരള പൊലീസിന് ലഭിച്ചിരുന്നു. പൊലീസിലെ സാങ്കേതികവിദഗ്ദ്ധർ നിർമ്മിച്ച ഇ-വി.ഐ.പി സംവിധാനമാണ് പാസ്പോർട്ട് അപേക്ഷകളുടെ പരിശോധയിലെ കാലതാമസം ഒഴിവാക്കുന്നതിന് സഹായകമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |