SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 AM IST

തദ്ദേശ സ്ഥാപനങ്ങളിൽ ചെലവാക്കാതെ 111.57 കോടി

Increase Font Size Decrease Font Size Print Page
ee

കൊച്ചി: പദ്ധതികൾക്ക് പണമില്ലെന്ന് പരാതി പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത് 111.57 കോടി രൂപ. കുടിവെള്ളം, ഭവനനിർമ്മാണം, ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ പദ്ധതികൾക്ക് പണമില്ലാതെ നട്ടംതിരിയുമ്പോഴാണ് കോടിക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ച് കൈയ്യുംകെട്ടി നോക്കിയിരിക്കുന്നത്.

വിവിധ പദ്ധതികൾക്ക് അനുവദിച്ച തുകയിൽ മിച്ചം വന്നതും പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം ചെലവഴിക്കാത്തതും ഇതിൽപ്പെടും. എന്നാൽ ഏതൊക്കെ പഞ്ചായത്തിൽ എത്രരൂപവീതം ഏതേത് പദ്ധതികളിൽ മിച്ചമുണ്ടെന്ന കണക്ക് ആരുടെയും കൈവശമില്ല. കഴിഞ്ഞ ആഗസ്റ്റ് 21ന് ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി വിവരശേഖരണം നടത്തിയപ്പോഴാണ് ഇത്രയും തുകയുണ്ടെന്ന് കണ്ടെത്തിയത്.

ഈ തുക ഏതൊക്കെ പദ്ധതികളുടേതാണെന്ന് വിശദമായി കണക്കെടുക്കാൻ അതത് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി ആലോചിക്കാമെന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

ഇ.എം.എസ് ഭവന പദ്ധതി, എം.എൻ ലക്ഷംവീട്, പി.എം.എ.വൈ, ജനകീയ ഭവനപദ്ധതി, മറ്റ് ഭവനനിർമ്മാണ ധനസഹായങ്ങൾ എന്നീ ഇനത്തിൽ 43 ഗ്രാമപഞ്ചായത്തുകളുടെ പക്കൽ മാത്രം 6.8 കോടി രൂപ ചെലവഴിക്കാതെയുണ്ട്. ഇടുക്കിയിലെ വട്ടവട പഞ്ചായത്താണ് ഇക്കാര്യത്തിൽ നമ്പർ വൺ. ഭവനരഹിതർ ഏറെയുള്ള വട്ടവടയിൽ 'മാതൃകാഗ്രാമം' പദ്ധതിക്കായി പട്ടികജാതി വികസനവകുപ്പ് നൽകിയ 3.24 കോടിയിൽ ഒരുകോടി മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. 2018ൽ 108 പട്ടികജാതി കുടുംബങ്ങൾക്കും ജനറൽ വിഭാഗത്തിലെ 15 കുടുംബങ്ങൾക്കും മെച്ചപ്പെട്ട പാർപ്പിടമൊരുക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് കടലാസിൽ ഒതുങ്ങിയത്. ചെലവഴിച്ചതായി കാണിക്കുന്ന ഒരു കോടി ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് കൈമാറിയതാണ്. അതിന്റെ വിനിയോഗം സംബന്ധിച്ച് അന്വേഷിക്കാനും കോ-ഓർഡിനേഷൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

വകമാറ്റാൻ അധികാരമില്ല

# തദ്ദേശ സ്ഥാപനങ്ങളിൽ മിച്ചംവന്ന തുക സ്വന്തംനിലയിൽ ചെലവാക്കാൻ അധികാരമില്ല

# തദ്ദേശ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായ കോ ഓർഡിനേഷൻ കമ്മറ്റിയ്ക്ക് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ കഴിയും

# പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കാനാവും

# ഓരോ സ്ഥാപനത്തിലും മിച്ചംവന്ന ചെറിയ തുകകൾ സമാഹരിച്ച് മികച്ച പദ്ധതികൾ നടപ്പാക്കാൻ കഴിയും

 ചെലവഴിക്കാത്ത തുക

(തുക കോടിയിൽ)

ഗ്രാമപഞ്ചായത്ത്..................... 42.78

ബ്ലോക്ക് പഞ്ചായത്ത്................ 3.47

ജില്ലാ പഞ്ചായത്ത്.................... 24.66

മുനിസിപ്പാലിറ്റി........................... 29.75

കോർപ്പറേഷൻ........................... 10.88

ആകെ............................................ 111.57

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FUND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.