തിരുവനന്തപുരം: ക്ഷേമനിധി ബോർഡിൽ മുടക്കമില്ലാതെ അംശാദായം അടയ്ക്കുന്നവർക്ക് ഫണ്ടില്ലെന്ന കാരണത്താൽ ആനുകൂല്യങ്ങൾ നൽകാതിരുന്നാൽ സർക്കാർ ഇടപെട്ട് ആനുകൂല്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് അംഗങ്ങളോടുള്ള അനീതിയാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ തുടർനടപടികൾ ജനുവരി 17നകം തൊഴിൽ വകുപ്പ് സെക്രട്ടറി അറിയിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |