തിരുവനന്തപുരം: കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്‌കർ (കാറ്റഗറി നമ്പർ 252/2021)-എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 494/2021) തസ്തികയിലേക്ക് 17ന് രാവിലെ 7.15 മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി),(കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് 10 മുതൽ 13വരെ രാവിലെ 5ന് പേരൂർക്കട,എസ്.എ.പി. ക്യാമ്പിൽ വച്ചും കോഴിക്കോട് ജില്ലയിൽ 10,11,12 തീയതികളിൽ രാവിലെ 6ന് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ദേവഗിരി സെന്റ് ജോസഫ് കോളേജിൽ വച്ചും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |