തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഇന്നൊവേഷൻ സൂപ്പർ ക്ലസ്റ്ററുകൾ എങ്ങനെ വിനിയോഗിക്കാം എന്നതിനെക്കുറിച്ച് കേരളസർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ എറണാകുളം ആസ്ഥാനമായ മാർക്കറ്റ് നെക്സ്റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്നൊവേഷൻ കാര്യവട്ടം കാമ്പസിലെ അക്വാട്ടിക് ബയോളജി കോൺഫറൻസ് ഹാളിൽ 10ന് രാവിലെ 10ന് നടക്കും. വർക്ഷോപ്പിൽ ഇന്നൊവേഷൻ സൂപ്പർ ക്ലസ്റ്റേഴ്സ് സ്പെഷ്യലിസ്റ്റും നോർവേ ആസ്ഥാനമായ എൻഗേജ്-ഇന്നൊവേറ്റ് എന്ന സ്ട്രാറ്റജി-കൺസൾട്ടിംഗ് ഫേം സ്ഥാപകനുമായ ക്രിസ്റ്റ്യൻ റൻഗൻ,ധാക്ക ഡാഫോഡിൽ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി അഡ്വൈസറും പ്രൊഫസറുമായ ഡോ.ഉജ്വൽ ചൗധരി,മാർക്കറ്റ് നെക്സ്റ്റ് സ്ഥാപകൻ ഷൈൻ ഗോപാൽ തുടങ്ങിയവർ ക്ലാസെടുക്കും.
വ്യവസായ സംരംഭങ്ങൾ,വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻകുബേറ്ററുകൾ,ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർ,അദ്ധ്യാപകർ,ഗവേഷകർ എന്നിങ്ങനെ ഘടകങ്ങളെ സൂപ്പർ ക്ലസ്റ്ററാക്കി മാറ്റി ഉത്പാദക,ഗവേഷണ മേഖലകളുടെ വളർച്ചയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |