നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നിരവധി പേർ വീഡിയോയെ പ്രശംസിച്ചപ്പോൾ ചുരുക്കം ചിലർ വിമർശനവുമായെത്തിയിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാർ ഇപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏതൊരു പെൺകുട്ടിക്കും പ്രസവത്തിന് പോകുമ്പോൾ ഒരു ഭയമുണ്ട്. അവർ ഒറ്റയ്ക്കാണ് അകത്തുകയറുന്നത്. നല്ല പ്രൈവറ്റ് ആശുപത്രിയിൽ പോകാനുള്ള സാമ്പത്തിക സൗകര്യമുള്ളവർ പരിമിതമാണ്. അവർക്ക് കിട്ടാത്ത ഒരു സൗകര്യം ഇതിനകത്തുണ്ടായിരുന്നു. അമ്മ സഹോദരങ്ങൾ ഭർത്താവ് ആരെ വേണമെങ്കിലും അകത്ത് നിർത്താം.
ഞങ്ങൾക്ക് ഈ ഭാഗ്യം കിട്ടിയില്ല. ഞങ്ങൾ ഒറ്റയ്ക്കായിരുന്നുവെന്നൊക്കെയാണ് മിക്ക സ്ത്രീകളും കമന്റ് ചെയ്തിരിക്കുന്നത്. ഞാനും എന്റെ മകനും കൂടിയിരുന്നാണ് ആ വീഡിയോ കണ്ടതെന്നും കഴിഞ്ഞപ്പോൾ ഇത്രയും അമ്മയ്ക്ക് വേദനിച്ചോയെന്ന് മോൻ ചോദിച്ചെന്നൊക്കെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇങ്ങനെ പല കുടുംബങ്ങളിലും പല തരത്തിലുള്ള റിയാക്ഷനുണ്ടാക്കി.
വ്യത്യസ്തമായൊരു കമന്റ് വന്നു. അത് പ്രേക്ഷകർ ഏത് രീതിയിലെടുക്കുമെന്നറിയില്ല. സ്ത്രീകളോടുള്ള അക്രമവാസന ഒരളവ് വരെ ഇത് കാണുന്നവർ കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഒരു കമന്റ്. എപ്പിഡോറൽ ഇഞ്ചക്ഷൻ എടുത്ത ശേഷമുള്ള പെയിനാണീ കാണുന്നത്.
കുടുംബങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് ഇതുകാരണമായി. നോർമൽ ഡെലിവറിയുടെ പരിഭാഷ വന്നപ്പോൾ സുഖപ്രസവം എന്നായി. ഇതത്ര സുഖമുള്ള പരിപാടിയല്ല. വേദനയല്ല, ലേബർ റൂമിനകം അത്ര സുഖകരമല്ല. ആ അവസ്ഥ മാറണം. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കുറേപ്പേർ പ്രതികരിച്ചു. ആൾക്കാർ ചിന്തിക്കട്ടെ. വിമർശനവും വരണം. വിമർശനമില്ലെങ്കിൽ ഞാൻ നന്നാകില്ല. പിന്നെ നമുക്കെതിരെ വീഡിയോ വരുമ്പോൾ പോലും അവർക്ക് പണം വരുന്നുണ്ട്.
ഞാൻ എപ്പോഴും ഇവരുടെ കൂടെനിൽക്കുന്നയാളാണ്. ദിയയുടെ പ്രസവസമയത്ത് ഞാൻ ഇവർ വീഡിയോയെടുക്കുന്നത് ഇപ്പുറത്തുനിന്ന് വീഡിയോയെടുത്തു. നിങ്ങളുടെ ഓരോരുത്തരും റിയാക്ഷൻ ഇതിനകത്തുണ്ടെന്ന് പറഞ്ഞു. വലിയ സന്തോഷം തോന്നി. കിംസിലാണ് മകൾ പ്രസവിച്ചത്.
ഇതിനൊരു സാദ്ധ്യതയുണ്ടെന്ന് പല ആശുപത്രിക്കാരും ചിന്തിച്ചുതുടങ്ങി. പുതിയൊരു വ്യവസായത്തിന് അത് ഗുണം ചെയ്യും. കുറേപ്പേർക്ക് സുഖകരമായി പ്രസവിക്കാം. ഈ വീഡിയോ നല്ല മാറ്റങ്ങളേ ഉണ്ടാക്കൂ.'- കൃഷ്ണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |