തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആലോചനായോഗം മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ എല്ലാ സ്‌കൂളുകളിൽ നിന്നുമുള്ള പ്രാതിനിധ്യം സംഘാടക സമിതി യോഗത്തിൽ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സാംസ്‌കാരിക പ്രമുഖരുടെയും മുൻ കലോത്സവ വിജയികളുടെയും പ്രാതിനിധ്യവും ഉണ്ടാകണം. കഴിഞ്ഞ തവണ ലഭിച്ച സ്വർണക്കപ്പ് നിലനിറുത്താനുള്ള പരിശ്രമങ്ങൾ അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ഡോ. ആർ.ബിന്ദു, പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |