തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിവിധ സ്കോളർഷിപ്പുകൾ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് എന്ന പേരിൽ ഏകീകരിക്കുകയും സ്കോളർഷിപ്പ് തുക 10,000രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ് ജില്ലാ മെറിറ്റ് അവാർഡെന്നും ബ്ലൈൻഡ് സ്കോളർഷിപ്പ് ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ് എന്നും പുനർനാമകരണം ചെയ്തു.എൻകറേജ് ടാലന്റ് ഇൻ ലിറ്ററേച്ചർ,എൻകറേജ് ടാലന്റ് ഇൻ മ്യൂസിക് ആർട്സ് ആൻഡ് പെർഫോമിംഗ് ആർട്സ് സ്കോളർഷിപ്പ് എന്നിവ ഏകീകരിച്ച് എൻകറേജ് ടാലന്റ് അവാർഡെന്നും ആസ്പയർ സ്കോളർഷിപ്പ് റിസർച്ച് അവാർഡ് എന്നുമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |