തിരുവനന്തപുരം: സംരക്ഷിത വനമേഖലയിലെ മരംമുറി സംബന്ധിച്ച് വ്യക്തത വരുത്തി ഉടൻ ഉത്തരവിറക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വനം, റവന്യൂ, നിയമ വകുപ്പുകളുമായി കൂടിയാലോചന നടത്തി ശുപാർശ നൽകാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നടപടികൾ ത്വരിതപ്പെടുത്തുമെന്നും കെ.യു.ജനീഷ് കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അവ്യക്തതകൾ നിലനിൽക്കുന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |