തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ - ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈൻ (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമായുള്ള നിയമനം) (കാറ്റഗറി നമ്പർ 94/2018) തസ്തികയിലേക്കുള്ള അഭിമുഖം 16 ന് രാവിലെ 9.30 നും 12 നും സർട്ടിഫിക്കറ്റ് പരിശോധന രാവിലെ 8 ന് 10.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) സംസ്കൃതം- ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 167/2020) തസ്തികയിലേക്കുള്ള അഭിമുഖം 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 190/2019) തസ്തികയിലേക്കുള്ള അഭിമുഖം 23 ന് രാവിലെ 9.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546325.
വകുപ്പുതല പരീക്ഷ- ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്
ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഡിസംബർ 2020) 22 മുതൽ 30 വരെ (8 ദിവസം) പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
വകുപ്പുതല പരീക്ഷ - വാചാപരീക്ഷ
2021 ജൂലായിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ ഫോറത്തിലാണ് സമർപ്പിക്കേണ്ടത്. ഓരോ പേപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160 രൂപ നിരക്കിൽ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ '0051-PSC-105-STATE PSC-99 EXAMINATION FEE ' എന്ന അക്കൗണ്ട് ഹെഡിൽ തുക ഒടുക്കിയ അസൽ ചെലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷകൾ ആഗസ്റ്റ് 11നകം ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ- 695004 വിലാസത്തിൽ ലഭിക്കണം. ജനുവരി 2021 ലെ വാചാപരീക്ഷയ്ക്ക് അപേക്ഷിച്ചവർ 2021 ജൂലായ് വിജ്ഞാപനപ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |