തിരുവനന്തപുരം: കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) ക്ലാർക്ക്/കാഷ്യർ - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), ഓഫീസ് അറ്റൻഡന്റ്- പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസാധാരണ ഗസറ്റ് തീയതി 09.04.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 മേയ് 15.
അഭിമുഖം
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (നേരിട്ടുള്ള നിയമനം, വകുപ്പുതല ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 660/2022, 661/2022), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (നേരിട്ടുള്ള നിയമനം, വകുപ്പുതല ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 662/2022, 663/2022) തസ്തികകളിലേക്ക് 17, 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.3 എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546281.
വ്യവസായ വാണിജ്യ വകുപ്പിൽ (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) അസിസ്റ്റന്റ് ഡയറക്ടർ (പ്ലാസ്റ്റിക്) (കാറ്റഗറി നമ്പർ 386/2021) തസ്തികയിലേക്ക് 19 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546440.
സർട്ടിഫിക്കറ്റ് പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 7/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 12 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546446.
ഒ.എം.ആർ. പരീക്ഷ
കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പ്ലംബർ/ട്രേഡ്സ്മാൻ-പ്ലംബിംഗ് (കാറ്റഗറി നമ്പർ 39/2023, 190/2023, 430/2023, 715/2023) തസ്തികകളിലേക്ക് 22 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |