തിരുവനന്തപുരം: അസിസ്റ്റന്റ്/കാഷ്യർ, എൽ.ഡി.സി (കാറ്റഗറി നമ്പർ 95/2023, 96/2023, 261/2023, 262/2023) തുടങ്ങിയ തസ്തികകളിലേക്ക് 23ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ഗവ.ടെക്നിക്കൽ എച്ച്.എസ്. മഞ്ച, നെടുമങ്ങാട്, തിരുവനന്തപുരം (സെന്റർ നമ്പർ 1011) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1012245 മുതൽ 1012444 വരെയുള്ളവർ ഗവ. വി.എച്ച്.എസ്.എസ്. (ബി.എച്ച്.എസ്.) മഞ്ച, നെടുമങ്ങാട്, തിരുവനന്തപുരം എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതണം
സർട്ടിഫിക്കറ്റ് പരിശോധന
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ (ഐ.എം) മെക്കാനിക്കൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 442/2022) തസ്തികയിലേക്ക് ഒറ്റത്തവണ പ്രമാണപരിശോധന നടത്തിയിട്ടില്ലാത്തവർക്ക് 23ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, എൻ.സി.എ., നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 453/2023, 494/2023), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 536/2023) തസ്തികകളിലേക്ക് 29 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗ്ഗം, മുസ്ലീം) (കാറ്റഗറി നമ്പർ 273/2023, 462/2023), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 302/2023), ജൂനിയർ മെയിൽ നഴ്സ് (കാറ്റഗറി നമ്പർ 437/2023) തസ്തികകളിലേക്ക് 29ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 58/2023), ഓവർസീയർ ഗ്രേഡ് 2/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 186/2023), ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 195/2023), ഇലക്ട്രീഷ്യൻ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 247/2023), സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 265/2023), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 428/2023) തസ്തികകളിലേക്ക് 30 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ദേവസ്വം ബോർഡ്
പി.ആർ.ഒ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ. 11/2023) തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മേയ് രണ്ടിന് രാവിലെ 10.30ന് തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. നിശ്ചയിക്കപ്പെട്ട സമയത്ത് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ തുടർന്നുള്ള നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തില്ല. വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ. ഏപ്രിൽ 28 വരെ അറിയിപ്പ് ലഭിക്കാത്തവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |