അഞ്ചാം സെമസ്റ്റർ എം.സി.എ (റഗുലർ ആൻഡ് സപ്ലിമെന്ററി - 2015 സ്‌കീം), ജൂലായ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.എ/ബി.കോം/ബി.എ അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ /ബി കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ കോഴ്സുകൾക്ക് 11മുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്താം. പിഴകൂടാതെ 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.സി.എ (332) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2018 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ 16 മുതൽ 19 വരെ നടത്തും.
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി. മേഴ്സിചാൻസ് പരീക്ഷകൾക്ക് 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ /ബികോം /ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |