തിരുവനന്തപുരം: സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകുമോ എന്ന് ആശങ്ക.
സാധാരണ, ഓഫീസർമാരുടെ സംഘടന പണിമുടക്കിൽ പങ്കെടുക്കാറില്ല. വിവിധ സെക്ഷനുകളുടെ ചുമതലയുള്ള അസി. എൻജിനിയർമാരടക്കമുള്ള ഉദ്യോഗസ്ഥരാണ് പണിമുടക്കുന്നത്.
ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള തർക്കമാണ് പണിമുടക്കിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് സംഘടനയെ നയിച്ചതെന്നാണ് സൂചന. പണിമുടക്കിൽ പങ്കെടുക്കരുതെന്നും ഡ്യൂട്ടിക്ക് വരാതിരുന്നാൽ അനധികൃത അവധിയായി കണക്കാക്കി സർവീസ് ബുക്കിൽ രേഖപ്പെടുത്തുമെന്നും പ്രൊമോഷൻ തടഞ്ഞുവയ്ക്കുമെന്നും കെ.എസ്.ബിയിലെ സീനിയർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചെയർമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നടപടിയെടുത്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷനും അറിയിച്ചു. അതേസമയം, പണിമുടക്കിൽ പങ്കെടുക്കരുതെന്ന് യോഗത്തിൽ പറഞ്ഞതല്ലാതെ ഔദ്യോഗിക ഉത്തരവുകളൊന്നും ചെയർമാൻ ഇറക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |