SignIn
Kerala Kaumudi Online
Saturday, 27 April 2024 2.43 AM IST

കെ.എസ്.ഇ.ബിയിൽ അനാവശ്യ സമരമെന്ന് മറ്റ് സംഘടനകൾ

p

തിരുവനന്തപുരം: കെ.എസ്.ഇ.ബി ആസ്ഥാനത്തിന് മുന്നിൽ പന്തൽ കെട്ടി രണ്ടാഴ്ചയിലേറെ സി.പി.എം അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിനെതിരെ രൂക്ഷവിമർശനമുയർത്തി മറ്റ് സംഘടനകൾ. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി.

ചെയർമാൻ- അസോസിയേഷൻ പോര് സൃഷ്ടിച്ച സംഘർഷം പരിഹരിക്കാൻ മന്ത്രി വിളിച്ചുകൂട്ടിയ സംഘടനകളുടെ യോഗത്തിന് ശേഷം സർക്കാരിന് നൽകിയ മിനിറ്റ്സ് രേഖയിലാണ് ഈ വെളിപ്പെടുത്തൽ. മിനിറ്റ്സിന്റെ പകർപ്പ് കേരളകൗമുദിക്ക് ലഭിച്ചു

കെ.എസ്.ഇ.ബിയിലെ ഒാഫീസർമാരുടെ ഒൻപത് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. നിയമവും കീഴ്വഴക്കവും പരിശോധിച്ചായിരിക്കും തീരുമാനങ്ങളെന്നും, അതിന് ബോർഡിന് കുറച്ചു സമയം ആവശ്യമാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.

ന്യായീകരിക്കാനാവാത്ത കാര്യത്തിനാണ് അസോസിയേഷൻ സമരം തുടങ്ങിയതെന്ന് യോഗത്തിൽ പൊതുവെ വിമർശനമുയർന്നു. ലീവെടുക്കാതെ അസാമിലേക്ക് യാത്ര പോയ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് സമരം. ഇത്ര നിസാര കാര്യത്തിന് 33000 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സമരം നടത്തിയത് അവമതിപ്പുണ്ടാക്കി. ജാസ്മിൻ ബാനുവിനെയും പിന്നാലെ സസ്പെൻഷനിലായ തന്നെയും, ജനറൽ സെക്രട്ടറിയെയും തിരിച്ചെടുത്ത് പഴയ ലാവണത്തിൽ നിയമിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്കുമാർ ആവശ്യപ്പെട്ടു. സമരത്തിനിടെ

പദ്ധതി അവലോകന യോഗം വിളിച്ച ചെയർമാന്റെ നടപടി പ്രഹസനമായിരുന്നെന്നും കുറ്റപ്പെടുത്തി.

അതേ സമയം,ജാസ്മിൻ ബാനുവിനെക്കുറിച്ച് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്നും അവർ ലീവെടുക്കുന്നതിന് മുമ്പ് ഒരു നടപടിക്രമവും പാലിച്ചില്ലെന്നും എൻജിനിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ പറഞ്ഞു. ന്യായമായ സസ്പെൻഷൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിൻവലിച്ചത് തെറ്റായ കീഴ്വഴക്കമാണെന്നും ചൂണ്ടിക്കാട്ടി.

പി.എസ്. പ്രശാന്ത് (പവർ ബോർഡ് ഒാഫീസേഴ്സ് അസോസിയേഷൻ), ബിജുപ്രകാശ് (പവർ ബോർഡ് ഫെഡറേഷൻ ), എം.ജി. അനന്തകൃഷ്ണൻ (ഒാഫീസേഴ്സ് ഫെഡറേഷൻ), യു.വി. സുരേഷ് (ഒാഫീസേഴ്സ് സംഘ് ), പി.ജി.ബൈജു (മിനിസ്റ്റീരിയൽ ഒാഫീസേഴ്സ് അസോസിയഷൻ), ഡേവിഡ് സൺ (പി.ജി.ഇ.എ),ആർ.രമേഷ് (സിവിൽ ബ്രാഞ്ച് എൻജിനിയേഴ്സ് അസോസിയേഷൻ) എന്നീ നേതാക്കളും സമരത്തെ തള്ളിപ്പറയുകയും, ചെയർമാനെ ന്യായീകരിക്കുകയും ചെയ്തു.

കെ.എസ്.ഇ.ബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന അഞ്ച് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുക്കാമെന്ന് ചെയർമാൻ ബി. അശോക് യോഗത്തിൽ അറിയിച്ചു. സ്ഥാപനത്തിലെ വിജിലൻസ് റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്ന സുരേഷ്‌കുമാറിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു.

ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​എ​ങ്ങ​നെ​ ​സ​മ​രം
ചെ​യ്യാ​നാ​വും​:​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​ഓ​ഫീ​സ​ർ​ ​പ​ദ​വി​യി​ലു​ള്ള​വ​ർ​ക്ക് ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​അ​വ​കാ​ശ​ങ്ങ​ളി​ല്ലെ​ന്നി​രി​ക്കെ​ ​എ​ങ്ങ​നെ​യാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​സ​മ​രം​ ​ചെ​യ്യാ​നാ​വു​ക​യെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തി​നെ​തി​രാ​യ​ ​ഹ​ർ​ജി​ക​ളി​ൽ​ ​ജ​സ്റ്റി​സ് ​സി.​എ​സ്.​ഡ​യ​സ്,​ ​ജ​സ്റ്റി​സ് ​ബ​സ​ന്ത് ​ബാ​ലാ​ജി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​അ​സോ​സി​യേ​ഷ​ന​ട​ക്കം​ ​ക​ക്ഷി​ക​ൾ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഹ​ർ​ജി​ക​ൾ​ ​അ​ടു​ത്ത​ ​ചൊ​വ്വാ​ഴ്ച​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.
സ​മ​രം​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വ​യ​നാ​ട് ​വൈ​ത്തി​രി​ ​സ്വ​ദേ​ശി​ ​അ​രു​ൺ​ ​ജോ​സ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യും​ ​സ​മ​രം​ ​തു​ട​രു​മെ​ന്ന​ ​സം​ഘ​ട​നാ​നേ​താ​വ് ​എം.​ജി.​ ​സു​രേ​ഷ്‌​കു​മാ​റി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ ​പ​ണി​മു​ട​ക്ക​രു​തെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​കെ.​വി.​ ​ജ​യ​ച​ന്ദ്ര​ൻ​ ​നാ​യ​രു​ടെ​ ​ഹ​ർ​ജി​യു​മാ​ണ് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്.
സ​മ​രം​മൂ​ലം​ ​വൈ​ദ്യു​തി​വി​ത​ര​ണം​ ​ത​ട​സ്സ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്നും​ ​ജ​ന​ങ്ങ​ളെ​ ​ഇ​ത് ​ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്നു​മാ​ണ് ​ഹ​ർ​ജി​ക്കാ​ർ​ ​വാ​ദി​ച്ച​ത്.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ​ക​ര​ക​യ​റാ​ൻ​ ​ജ​നം​ ​പാ​ടു​പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ​മ​രം​ ​തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ​അ​രു​ൺ​ ​ജോ​സി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.

വൈ​ദ്യു​തി​ ​വാ​ങ്ങി​ക്കൂ​ട്ട​ൽ:
ക്ര​മ​ക്കേ​ടെ​ന്ന് ​ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​വ​ശ്യ​മു​ള്ള​തി​ലും​ ​കൂ​ടു​ത​ൽ​ ​വൈ​ദ്യു​തി​ ​വാ​ങ്ങി​കൂ​ട്ടാ​ൻ​ ​ക​രാ​റു​ക​ളൊ​പ്പി​ട്ട് ​കെ.​എ​സ്.​ഇ.​ബി​ ​വ​ൻ​ബാ​ധ്യ​ത​ ​വ​രു​ത്തു​ന്ന​തി​ന് ​പി​ന്നി​ൽ​ ​ക്ര​മ​ക്കേ​ടെ​ന്ന് ​ആ​ക്ഷേ​പം.​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ന്റെ​ ​താ​രി​ഫ് ​നി​ർ​ണ്ണ​യ​ ​പൊ​തു​തെ​ളി​വെ​ടു​പ്പി​ൽ​ ​വി​ദ​ഗ്ദ്ധ​ർ​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ലാ​ണി​ത്.
ബോ​ർ​ഡി​ന്റെ​ ​മൊ​ത്തം​ ​ചെ​ല​വി​ന്റെ​ ​പ​കു​തി​യും​ ​വൈ​ദ്യു​തി​വാ​ങ്ങാ​നാ​ണ് ​വി​നി​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​ബാ​ദ്ധ്യ​ത​ ​ഉ​പ​ഭോ​ക്താ​വി​ന് ​മേ​ൽ​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യാ​യി​ ​അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണ് ​ചെ​യ്തു​പോ​രു​ന്ന​ത്
വ​ർ​ഷ​ത്തി​ൽ​ 10000​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​യാ​ണ് ​ക​രാ​ർ​ ​വൈ​ദ്യു​തി​ക്കാ​യി​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​ങ്ങി​നെ​ ​വാ​ങ്ങു​ന്ന​ ​വൈ​ദ്യു​തി​യി​ൽ​ ​ന​ല്ലൊ​രു​ ​ഭാ​ഗ​വും​ ​പാ​ഴാ​കു​ന്നു.​ ​ഇ​തി​ന് ​ഓ​രോ​ ​യൂ​ണി​റ്റി​നും​ ​മൂ​ന്ന് ​രൂ​പാ​വീ​തം​ ​ഫി​ക്സ​ഡ് ​ചാ​ർ​ജ്ജ് ​എ​ന്ന​പേ​രി​ൽ​ ​ന​ഷ്ട​പ​രി​ഹാ​ര​വും​ ​ന​ൽ​ക​ണം.
സം​സ്ഥാ​ന​ത്ത് ​പ​ക​ൽ​ ​സ​മ​യം​ 2500​മെ​ഗാ​വാ​ട്ട് ​വൈ​ദ്യു​തി​യാ​ണ് ​വേ​ണ്ടി​വ​രി​ക.​ ​രാ​ത്രി​കാ​ല​ത്ത് 4200​മെ​ഗാ​വാ​ട്ട് ​വ​രെ​യും.​ ​കേ​ന്ദ്ര​ഗ്രി​ഡി​ൽ​ ​നി​ന്ന് 1581.3​ ​മെ​ഗാ​വാ​ട്ടും​ ​സം​സ്ഥാ​ന​ത്തെ​ ​ജ​ല​വൈ​ദ്യു​തി​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് 1454.25​മെ​ഗാ​വാ​ട്ടും​ ​ല​ഭി​ക്കും.​ഇ​തി​ന് ​പു​റ​മെ​യാ​ണ് ​പ​ത്തോ​ളം​ ​ദീ​ർ​ഘ​കാ​ല​ ​ക​രാ​റു​ക​ളി​ലൂ​ടെ​ 1275​ ​മെ​ഗാ​വാ​ട്ട് ​വാ​ങ്ങു​ന്ന​ത്.​ ​അ​തി​ന് ​പു​റ​മെ​യാ​ണ് ​ബ്ര​ഹ്മ​പു​രം,​കാ​യം​കു​ളം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വാ​ങ്ങാ​ത്ത​ ​വൈ​ദ്യു​തി​ക്ക് ​മാ​സം​ 100​കോ​ടി​യോ​ളം​ ​രൂ​പ​ ​ന​ൽ​കു​ന്ന​ ​ന​ഷ്ട​ക്ക​രാ​റു​ക​ളും​ ​ഹ​രി​ത​ ​ഊ​ർ​ജ്ജ​മെ​ന്ന​ ​പേ​രി​ൽ​ 800​മെ​ഗാ​വാ​ട്ട് ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ ​വാ​ങ്ങാ​നു​ള്ള​ ​വി​വി​ധ​ ​ക​രാ​റു​ക​ളും.​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ ​പു​റ​മെ​ ​നി​ന്ന് ​വാ​ങ്ങു​ന്ന​ത് ​സം​സ്ഥാ​ന​ത്തി​ന് ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യു​ണ്ടാ​ക്കും.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ 15​വ​ർ​ഷ​ത്തേ​ക്ക് ​മാ​ത്രം​ ​ദീ​ർ​ഘ​കാ​ല​ക​ര​റു​ണ്ടാ​ക്കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ 40​വ​ർ​ഷ​ത്തേ​ക്കാ​ണ്.


"​രാ​ത്രി​കാ​ല​ത്തെ​ ​വൈ​ദ്യു​തി​ ​ഉ​പ​ഭോ​ഗ​ത്തി​നാ​ണ് ​നി​ല​വി​ൽ​ ​ക​മ്മി​യു​ള്ള​ത്.​ ​അ​ത് ​വ​ൻ​ ​വി​ല​കൊ​ടു​ത്ത് ​പ​വ​ർ​ ​എ​ക്സ്ചേ​ഞ്ചി​ൽ​ ​നി​ന്ന് ​വാ​ങ്ങേ​ണ്ട​ ​സ്ഥി​തി​യാ​ണെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ഉ​പ​ഭോ​ഗം​ ​നി​യ​ന്ത്രി​ച്ചും​ ​ആ​വ​ശ്യ​മാ​യ​ ​വൈ​ദ്യു​തി​ ​സം​സ്ഥാ​ന​ത്ത് ​ത​ന്നെ​ ​ഉ​ൽ​പാ​ദി​പ്പി​ച്ചും​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​നാ​ണ് ​ശ്ര​മം.
-​മ​ന്ത്രി​ ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി

□​വൈ​ദ്യു​തി​ ​വാ​ങ്ങാ​നു​ള്ള
പ്ര​തി​വ​ർ​ഷ​ ​ചെ​ല​വ്
10012.35​ ​കോ​ടി​രൂപ

വാ​ങ്ങി​യ​ ​വൈ​ദ്യു​തി
ഉ​പ​യോ​ഗി​ക്കാ​ത്ത​ത്
(​മെ​ഗാ​വാ​ട്ടി​ൽ)
2017​-18​ ​-28.61
2018​-19​ ​-575.75
2019​-20​ ​-827.50
2020​-21​ ​-1862.90
2021​-22​ ​-2088.04


"​ക​ഴി​ഞ്ഞ​ ​നാ​ലു​ ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ 2​ ​മു​ത​ൽ​ 2.50​ ​രൂ​പ​വ​രെ​ ​യൂ​ണി​റ്റ് ​നി​ര​ക്കി​ൽ​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ ​ഇ​ന്ത്യ​യി​ൽ​ ​ല​ഭ്യ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​മൂ​ന്നു​ ​മു​ത​ൽ​ ​നാ​ലു​ ​രൂ​പ​വ​രെ​ ​നി​ര​ക്കി​ൽ​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ക്കും​ ​ക​റ്റാ​ടി​ ​വൈ​ദ്യു​തി​ക്കും​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​കോ​ടി​യു​ടെ​ ​ബാ​ദ്ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​ ​ക​രാ​റി​ൽ​ ​ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന​ത് ​സം​ശ​യ​ക​ര​മാ​ണ്.
-​സി.​പി.​ ​ജോ​ർ​ജ്ജ്
കെ.​എ​സ്.​ഇ.​ബി​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി
ജ​ന​റ​ൽ​ ​മാ​നേ​ജർ

റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​നി​യ​മ​നം:
ഹ​ർ​ജി​യി​ൽ​ ​സ​ർ​ക്കാ​രി​ന് ​നോ​ട്ടീ​സ്

കൊ​ച്ചി​:​ ​കേ​ര​ള​ ​ഇ​ല​ക്ട്രി​സി​റ്റി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ത്തെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​സ​ർ​ക്കാ​രും​ ​കെ.​എ​സ്.​ഇ.​ബി​യു​മ​ട​ക്ക​മു​ള്ള​ ​എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.
കേ​ര​ള​ ​ഹൈ​ടെ​ൻ​ഷ​ൻ​ ​ആ​ൻ​ഡ് ​എ​ക്‌​സ്‌​ട്രാ​ ​ഹൈ​ടെ​ൻ​ഷ​ൻ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഇ​ല​ക്ട്രി​സി​റ്റി​ ​ക​ൺ​സ്യൂ​മേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​നും​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​ജോ​ർ​ജ്ജ് ​തോ​മ​സും​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ജ​സ്റ്റി​സ് ​വി​ജു​ ​എ​ബ്ര​ഹാ​മാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.​ ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം​ ​ഹ​ർ​ജി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.
കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​റു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​ബി.​ ​പ്ര​ദീ​പി​നെ​ ​ച​ട്ട​ങ്ങ​ൾ​ ​മ​റി​ക​ട​ന്ന് ​നി​യ​മി​ക്കാ​നാ​ണ് ​നീ​ക്ക​മെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ത്തി​ന് 65​ ​വ​യ​സാ​ണ് ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധ.​ ​എ​ന്നാ​ൽ​ 60​ ​വ​യ​സു​ക​ഴി​ഞ്ഞ​വ​രെ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​വി​ളി​ച്ചി​ട്ടി​ല്ല.​ ​ഹ​ർ​ജി​ക്കാ​ര​ന് 60​ ​വ​യ​സ് ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ക്ഷ​ണി​ച്ചി​ട്ടി​ല്ല.​ ​ഓ​ൺ​ലൈ​ൻ​ ​അ​ഭി​മു​ഖം​ ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​ആ​വ​ശ്യം​ ​അ​നു​വ​ദി​ച്ചി​ല്ല.

പെ​ൻ​ഷൻ
പ്രാ​യം​ ​ഏ​കീ​ക​ര​ണം​:​ ​ഹ​ർ​ജി​ ​മാ​റ്റി

കൊ​ച്ചി​:​ ​കെ.​എ​സ്.​ഇ.​ബി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പെ​ൻ​ഷ​ൻ​പ്രാ​യം​ 60​ ​വ​യ​സാ​ക്കി​ ​ഏ​കീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​ഇ​ല​ക്ട്രി​സി​റ്റി​ ​വ​ർ​ക്കേ​ഴ്‌​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​(​എ.​ഐ.​ടി.​യു.​സി​)​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ജ​സ്റ്റി​സ് ​വി​ജു​ ​എ​ബ്ര​ഹാ​മി​ന്റെ​ ​ബെ​ഞ്ചാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ത്.​ 2013​ ​ഒ​ക്ടോ​ബ​ർ​ 26​ന് ​മു​മ്പ് ​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ച​വ​ർ​ക്ക് ​പെ​ൻ​ഷ​ൻ​പ്രാ​യം​ 56​ഉം​ ​ഇ​തി​നു​ശേ​ഷം​ ​സ​ർ​വീ​സി​ൽ​ ​ക​യ​റി​യ​വ​രു​ടെ​ ​പെ​ൻ​ഷ​ൻ​പ്രാ​യം​ 60​ ​വ​യ​സു​മാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​നി​ല​വി​ലു​ണ്ട്.​ ​ഇ​ത് ​വി​വേ​ച​ന​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ​ഹ​ർ​ജി​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.

എ​സ്.​സി,​ ​എ​സ്.​ടി​ ​ലെ​യ്സ​ൺ​ ​ഒാ​ഫീ​സർ

തി​രു​വ​ന​ന്ത​പു​രം​:​കെ.​എ​സ്.​ ​ഇ.​ബി​യി​ലെ​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​ലെ​യ്സ​ൺ​ ​ഒാ​ഫീ​സ​റാ​യി​ ​റ​വ​ന്യൂ​വി​ഭാ​ഗ​ത്തി​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​ഒാ​ഫീ​സ​ർ​ ​കെ.​ ​സു​കു​മാ​ര​നെ​ ​നി​യ​മി​ച്ചു.​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡി​ലെ​ 5500​ഒാ​ളം​ ​വ​രു​ന്ന​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണി​ത്.​ ​ന​ട​പ​ടി​യെ​ ​എ​സ്.​സി.​എ​സ്.​ടി.​എം​പ്ളോ​യീ​സ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ചെ​റു​മൂ​ട് ​മോ​ഹ​ന​ൻ​ ​സ്വാ​ഗ​തം​ ​ചെ​യ്‌​തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.