തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി 10 കോടി രൂപ പ്രതിദിന വരുമാനം സ്വന്തമാക്കി കെ.എസ്.ആർ.ടി.സി. സെപ്തംബർ എട്ടിനാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം 10.19 കോടിയിലെത്തിയത്. അവധി തീരുന്ന ആദ്യ തിങ്കളാഴ്ചയായതിനാൽ യാത്രക്കാർ കൂടുതലായിരുന്നു. അതു കണക്കാക്കി കൂടുതൽ ബസുകൾ നിരത്തിലിറക്കിയതാണ് നേട്ടമായത്. 4607ബസുകളാണ് തിങ്കളാഴ്ച സർവീസ് നടത്തിയത്.
കഴിഞ്ഞ ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയായിരുന്നു മുമ്പുള്ള റെക്കാഡ് കളക്ഷൻ. 2024 സെപ്തംബർ 14ന് നേടിയ 8.29 കോടിയായിരുന്നു ഓണക്കാലത്ത് ഇതുരവരെയുണ്ടായിരുന്ന റെക്കാഡ്.
ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഒരുമയിലൂടെയാണ് റെക്കാഡ് നേട്ടം യാഥാർത്ഥ്യമായതെന്ന് കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |