കോട്ടയം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച് സസ്പെൻഷനിലായ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്.ജയദീപിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കോട്ടയം ആർ.ടി.ഒ ജി.സജീവ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ശനിയാഴ്ച കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാർ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് ലഭിച്ച പരാതിയിൽ പാലാ എം.വി.ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നോട്ടീസ് നൽകിയത് മറുപടി ലഭിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |