തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്ന ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ വാക്ക് പാഴായി. ഓണാവധിക്ക് മുമ്പ്പൂർണ ശമ്പളം നൽകാൻ 100 കോടിയുടെ സഹായം തേടി ധന വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ വൈകിട്ടു വരെ അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്ന് ബാങ്ക് വായ്പയും ഓവർ ഡ്രാഫ്ടുമെടുത്ത് 12ന് വൈകിട്ടോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിക്കാനാണ് ശ്രമം. സർക്കാർ അനുവദിച്ച 30 കോടി മാത്രമാണ് കൈവശമുള്ളത്. ആഗസ്റ്റിലെ ശമ്പളത്തിന് 78 കോടിയും ആനുകുല്യങ്ങൾക്ക് 28 കോടിയും വേണം. കേരള ബാങ്കിൽ നിന്നും 100 കോടി രൂപ വായ്പ എടുക്കാനുള്ള ശ്രമം വിജയിച്ചില്ല.
അതേ സമയം പെൻഷൻ ബാധ്യത തീർക്കാൻ 74.20 കോടി രൂപ ഇന്നലെ സർക്കാർ അനുവദിച്ചു.. അത് ലഭിക്കുന്ന മുറയ്ക്ക് ഈ മാസത്തെ പെൻഷൻ വിതരണം ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |