തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇന്നു മുതൽ ശമ്പള വിതരണം ആരംഭിക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. ഡ്യൂട്ടി ബഹിഷ്കരിക്കുന്നവർ സർവീസിനെത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച മുതലുള്ള ജീവനക്കാരുടെ ബഹിഷ്കരണത്തിൽ പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായി. കൊവിഡിന് ശേഷമുള്ള റെക്കാഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത്, 5.79 കോടി രൂപ. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്കരണം നടത്തയാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരിഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിക്കരുതെന്നും സി.എം.ഡി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |