കോഴിക്കോട്: ലോ കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഗവൺമെൻ്റ് ലോ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മൗസ മെഹ്റിസിനയുടെ (21) മരണത്തിലാണ് സുഹൃത്തായിരുന്ന അൽഫാനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
തൃശൂർ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസിനയെ കഴിഞ്ഞമാസം ഇരുപത്തിനാലിനാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.കോവൂർ ജനകീയ റോഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ, കൂടെ താമസിച്ചിരുന്ന കുട്ടികളാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് അൽഫാനും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും ഫോൺ അൽഫാൻ കൊണ്ടുപോയതായും സഹപാഠികൾ മൊഴി നൽകിയിരുന്നു. പിന്നാലെ അൽഫാൻ ഒളിവിൽ പോയി. പെൺകുട്ടിയുടെ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |