
കോട്ടയം: നഗരമദ്ധ്യത്തില്‍ റോഡിന്റെ നടുവിലിരുന്ന് യുവാവിന്റെ പരാക്രമം. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് സംഭവം. വൈകുന്നേരം നാല് മണിക്ക് ഇവിടെയെത്തിയ യുവാവ് റോഡിന് നടുവിലേക്ക് പ്രവേശിക്കുകയും കുത്തിയിരിക്കുകയും ചെയ്തു. തുടര്‍ന്ന് അതുവഴി വന്ന വാഹനങ്ങളെ തടയുകയും ഡ്രൈവര്‍മാരെ അസഭ്യം പറയുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെ എത്തി ഇയാളെ കൂട്ടിക്കൊണ്ട് പോയി.
എന്നാല്‍ അല്‍പ്പനേരത്തിന് ശേഷം വീണ്ടും ഇവിടേക്ക് ഇയാള്‍ തിരികെ എത്തി. റോഡിന്റെ നടുവില്‍ കിടക്കുകയും വാഹന ഡ്രൈവര്‍മാരെ അസഭ്യം പറയുകയും ചെയ്തു. 4.30-ഓടെ കൂടുതല്‍ പൊലീസെത്തി ഇയാളെ ഇവിടെനിന്ന് നീക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
