
കോഴിക്കോട്: താമരശേരിക്ക് സമീപം എലോക്കരയിൽ പ്ളാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. പ്ളാന്റും മൂന്ന് നില കെട്ടിടവും പൂർണമായും കത്തിനശിച്ചു. സമീപമുണ്ടായിരുന്ന പിക്‌അപ്പ് വാനും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.
തീപിടിത്ത സമയത്ത് ഫാക്‌ടറിയിൽ ജീവനക്കാർ ഉണ്ടാകാത്തത് വൻ ദുരന്തം ഒഴിവാക്കി. പല സ്ഥലങ്ങളിൽ നിന്നായി മാലിന്യങ്ങളെത്തിച്ച് സംസ്‌കരിക്കുന്ന ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്‌ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. തീപിടിത്തമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |