നാളെ നടക്കുന്ന നീറ്റ് യു.ജി പരീക്ഷയ്ക്ക് കഴിയുന്നതും ഒരുമണിക്കൂർ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തണം. അഡ്മിറ്റ് ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കണം.പരീക്ഷ കേന്ദ്രത്തെക്കുറിച്ചുള്ള ദൂരം വിലയിരുത്തി യാത്ര തീരുമാനിക്കണം. പരീക്ഷാത്തലേന്ന് 6 -8 മണിക്കൂറെങ്കിലും ഉറങ്ങണം. 200 മിനിട്ടാണ് പരീക്ഷ .ഉച്ചയ്ക്ക് 1.15 മുതൽ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കാം. രണ്ടു മണിക്കാണ് പരീക്ഷ.ഡ്രസ്സ് കോഡ് പൂർണമായി പാലിക്കണം. പരീക്ഷ ദിവസം പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഉപേക്ഷിക്കരുത്. നന്നായി വെള്ളം കുടിക്കണം. തണുത്ത ഭക്ഷ്യ വസ്തുക്കൾ, പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. ആദ്യം ബയോളജി, തുടർന്ന് കെമിസ്ട്രി, ഫിസിക്സ് എന്ന ക്രമത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം ഒ.എം.ആർ ഷീറ്റിൽ പരീക്ഷാകേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന പേന ഉപയോഗിച്ചു മാർക്ക് ചെയ്യാം. വിദ്യാർത്ഥിയുടെ താത്പര്യത്തിനനുസരിച് ഇതിൽ മാറ്റം വരുത്താം. നെഗറ്റീവ് മാർക്കിംഗ് നിലവിലുള്ളതിനാൽ ഉത്തരം അറിയില്ലെങ്കിൽ ഒഴിവാക്കുന്നതാണ് അഭികാമ്യം. പലരും പറയുന്ന അനാവശ്യ കോഡുകൾ വിശ്വസിച്ച് ഉത്തരമെഴുതരുത്. രക്ഷിതാക്കൾ വിദ്യാർത്ഥികളെ അകാരണമായി ടെൻഷനടിപ്പിക്കരുത്. സമയക്രമം കൃത്യമായി പാലിക്കണം. ശുഭ പ്രതീക്ഷയോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണം.
പ്രവേശനം സുഗമമായി
പ്ളസ് വൺ ക്ളാസ് ജൂൺ അവസാനം
തിരുവനന്തപുരം: പ്ളസ് വൺ സീറ്രുകൾ വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് വിരാമമായി. കഴിഞ്ഞ വർഷത്തെ സീറ്റ് പ്രതിസന്ധി ഒഴിവാക്കാനാണ് 11 ജില്ലകളിൽ 30 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ആവശ്യത്തിന് സീറ്റുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമാണ് സീറ്റ് വർദ്ധന ഇല്ലാത്തത്.
പത്താംക്ളാസ് ഫലത്തിന് മുൻപേ പ്ളസ് വൺ സീറ്രുകൾ വർദ്ധിപ്പിച്ചത് പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കും. ഇതോടെ പ്ലസ് വൺ ക്ളാസുകൾ ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്നുറപ്പായി.
കഴിഞ്ഞവർഷം നാലാം അലോട്ട്മെന്റിന് ശേഷവും മലബാർ ജില്ലകളിൽ കാൽലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം അനിശ്ചിതത്വത്തിലായിരുന്നു. തുടർന്ന് മലപ്പുറത്തിന് പുറമേ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധന വരുത്തിയിരുന്നു. ആവശ്യമുള്ള എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനയ്ക്കും അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |