ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ എം ടെക് എൻവയണ്മെന്റൽ എൻജിനിയറിംഗ് പ്രോഗ്രാമിന് ജൂലായ് 20 വരെ അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. രാജ്യത്തിനകത്തും, വിദേശത്തും ഗവേഷണ സാധ്യതകളേറെയുണ്ട്. ഗേറ്റ്. CUET -PG, IMU -CET സ്‌കോറുകൾ ഇതിനായി പരിഗണിക്കും. സിവിൽ, എൻവയണ്മെന്റൽ എൻജിനിയറിംഗ്, ജിയോ ടെക്, കെമിക്കൽ എൻജിനിയറിംഗ്, വാട്ടർ റിസോഴ്സ്സ് എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. www.imu.ac.in
ഡെന്റൽ പി.ജി പ്രവേശനം
കേരളത്തിലെ ഡെന്റൽ കോളേജുകളിലെ ഡെന്റൽ പിജി സീറ്റുകളിലേക്ക് ഡെന്റൽ നീറ്റ് പി ജി സ്കോറുള്ളവർക്കു ജൂലായ് 8 വരെ അപേക്ഷിക്കാം. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന നീറ്റ് പിജി ഡെന്റൽ സ്കോർ അടിസ്ഥാനമാക്കിയുള്ള റാങ്കിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രവേശനം. www.cee.kerala.gov.in
ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റ്
ഐ.സി.എം.ആറും ആരോഗ്യ ഗവേഷണ വകുപ്പും ചേർന്ന് നടത്തുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റിന് ജൂലായ് 9 വരെ അപേക്ഷിക്കാം. www.exams.nta.ac.in
ഡി.വൈ പാട്ടീൽ അഗ്രികൾച്ചറൽ ആൻഡ് ടെക്നോളോജിക്കൽ യൂണിവേഴ്‌സിറ്റി പ്രവേശനം
മഹാരാഷ്ട്രയിൽ കോലാപ്പൂർ ജില്ലയിലുള്ള ഡി.വൈ പാട്ടീൽ അഗ്രികൾച്ചറൽ ആൻഡ് ടെക്നോളോജിക്കൽ യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് ടെക്നോളജി, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, എ ഐ , മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ ബി.ടെക് പ്രോഗ്രാമുണ്ട്. മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുണ്ട്. കാർഷിക എൻജിനിയറിംഗ്, ഫുഡ് ടെക്നോളജി എന്നിവയിൽ ക്യാമ്പസ് പ്ലേസ്‌മെന്റിൽ സർവകലാശാല രാജ്യത്ത് മുന്നിലാണ്. കൂടാതെ ബി.സി.എ, ബി.എസ് സി ഡാറ്റ സയൻസ്, എം.സി.എ, എം.ടെക് അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, ഡാറ്റ സയൻസ്, ഫുഡ് ടെക്നോളജി പ്രോ ഗ്രാമുകൾ ഇവിടെയുണ്ട്. പ്രവേശനത്തിനായി www.dyp-atu.org.
കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
കൊച്ചി: കുസാറ്റ് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഹോണേഴ്സ്), പഞ്ചവത്സര ബി.കോം എൽ.എൽ.ബി (ഹോണേഴ്സ്) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: 9383445550, ഇ-മെയിൽ: sls@cusat.ac.in ഫിസിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ, എം.എസ്സി ഓഷ്യനോഗ്രഫി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലായ് 9നാണ് സ്പോട്ട് അഡ്മിഷൻ. വിവരങ്ങൾക്ക്: 0484-2363950, 0484-2863118, 8281602950
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |