ന്യൂഡൽഹി: നീറ്റ് പി.ജി 2025 പരീക്ഷ ആഗസ്റ്റ് 17ലേക്ക് മാറ്റിയെന്ന സോഷ്യൽ മീഡിയ വാദം തള്ളി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) ജൂൺ 15 ന് നീറ്റ് പി.ജി പരീക്ഷ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷാ തീയതി മാറ്റിയെന്നത് വ്യാജ വാർത്തയാണെന്നും തീയതി മാറ്റം സംബന്ധിച്ച് എൻ.ബി.ഇ.എം.എസ് പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പി.ഐ. ബി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |