ന്യൂഡൽഹി: നീറ്റ് യു.ജി 2025 അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ്/ ബി.എസ് സി നഴ്സിംഗ് പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ കോട്ടാ (15%) ഡീംഡ്/ സെൻട്രൽ യൂണിവേഴ്സിറ്റി/AIIMS/ JIPMER സ്ഥാപനങ്ങളിലേക്കുള്ള ഓൺലൈൻ കൗൺസിലിംഗ് ഷെഡ്യൂൾ എം.സി.സി പ്രസിദ്ധീകരിച്ചു.ആദ്യ അലോട്ട്മെന്റ് പ്രക്രിയ 21 മുതൽ 28വരെ രജിസ്ട്രേഷൻ/പേയ്‌മെന്റ് നടത്താം. 22 മുതൽ 28 വരെ ചോയ്സ് ഫില്ലിംഗ്. 31ന് ഫലം പ്രഖ്യാപിക്കും. ഓഗസ്റ്റ് ആറിനുള്ളിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |