തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നോബിൾ തോമസാണ് നായകൻ. ഹെലൻ ,ഫിലിപ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് നോബിൾ തോമസ്. സംവിധായകൻ എന്ന നിലയിൽ എന്റെ ഏഴാമത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ആദ്യത്തെ ട്രെയിലർ അടുത്ത മാസം റിലീസ് ചെയ്യുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി കൊണ്ടുള്ള കുറിപ്പിൽ നവിനീത് ശ്രീനിവാസൻ അറിയിച്ചു. മെരിലാൻഡ് സിനിമാസിന്റെയും ഹാബിറ്റ് ഓഫ് ലൈഫിന്റെയും ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ ജോമോൻ ടി. ജോണും സംഗീതം ഷാൻ റഹ്മാനും നിർവഹിക്കുന്നു.
സെപ്തംബർ 25ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും അടുത്തതെന്ന് വിനീത് നേരത്തെ ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |