പാലാ: മീനച്ചിൽ കർത്താക്കളുടെ പരമ്പരയിലെ ഏറ്റവും മുതിർന്ന അംഗവും കുടുംബട്രസ്റ്റിന്റെ പ്രസിഡന്റുമായ കുമ്പാനി ഞാവക്കാട്ട് കൊച്ചുമഠത്തിൽ ദാമോദര സിംഹർ കെ.കെ.ഭാസ്കരൻ കർത്താ (101) നിര്യാതനായി. അവസാന രാജാവായ ദാമോദര സിംഹർ കൊച്ചപ്പൻ കർത്തായുടെ ഭരണകാലത്ത് രാജപ്രതിനിധിയായിരുന്നു. മികച്ച വാഗ്മിയും പൗരപ്രമുഖനുമായിരുന്നു. 16 വർഷം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ ശാരദ കുഞ്ഞമ്മ (തലവടി ചെറുശ്ശേരി മഠം കുടുംബാംഗം). മക്കൾ: സി.എസ്.രാധാമണി, എസ്.ഇന്ദിര (റിട്ട.മാനേജർ,എസ്.ബി.ഐ.),സി.എസ്.ഗീത (റിട്ട.പ്രൊഫ.ഡി.ബി.കോളേജ്, തലയോലപ്പറമ്പ്),
എസ്.ശ്രീദേവി (റിട്ട.ടീച്ചർ). മരുമക്കൾ: അഡ്വ.ശങ്കരക്കൈമൾ (റിട്ട.കെ.എസ്.ഇ.ബി, പാലാ), രതീശൻ നായർ (റിട്ട.മാനേജർ, ധനലക്ഷ്മി ബാങ്ക്, കൊച്ചി), വേണുഗോപാൽ (റിട്ട.പ്രൊഫ. ഡി.ബി.കോളേജ്, തലയോലപ്പറമ്പ്), ഗോവിന്ദൻ കുട്ടി മേനോൻ (റിട്ട.കെൽട്രോൺ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |