തിരുവനന്തപുരം : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി) ഹരി.എസ്.കർത്തയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ആരിഫ് മുഹമ്മദ്ഖാൻ ഗവർണറായിരിക്കുമ്പോൾ ഗവർണറുടെ അഡീഷണൽ പി.എ ആയിരുന്നു. ജന്മഭൂമി ചീഫ് എഡിറ്റർ, ഇകണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്‌സ്‌പ്രസ് എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്സ്, ഗൾഫ് ന്യൂസ് എന്നിവയുടെ ലേഖകൻ, അമൃത ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ നാല് പതിറ്റാണ്ടോളം മാദ്ധ്യമ രംഗത്ത് സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |