തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ പോലെ സർക്കാരിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്ന നിർദ്ദേശം ഉൾക്കൊള്ളുന്നതായും
യോഗത്തിൽ വിമർശനങ്ങൾക്കു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ടെന്നത് സത്യമാണ്. എങ്കിലും മെച്ചപ്പെട്ട് മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. ഒന്നാം സർക്കാരും രണ്ടുവർഷമെത്താറായപ്പോഴാണ് പ്രവർത്തനം മികച്ച നിലയിലേക്ക് വന്നത്.
സർക്കാരിനോടുള്ള ജനങ്ങളുടെ സമീപനം മെച്ചമാക്കാൻ മന്ത്രിമാർ അവരുടെ ഓഫീസ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പലവിധ ആവശ്യങ്ങളുമായാണ് ജനങ്ങൾ കാണാനെത്തുന്നത്. അവരെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുത്. കൂടുതൽ ജാഗ്രത പുലർത്തണം. ഓഫീസുകളിലെ പെരുമാറ്റം മോശമായാൽ സർക്കാരിന്റെ പ്രതിച്ഛായയെ അത് ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |