തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പൊലീസ് സേനയുടെ നേതൃത്വത്തിൽ യോഗ ദിനാഘോഷം ഇന്ന് സംഘടിപ്പിക്കും. രാവിലെ 7.30 ന് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല പരിപാടി. തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും. സ്പെഷ്യൽ ആംഡ് പൊലീസ്, പൊലീസ് ട്രെയിനിംഗ് കോളേജ്, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. എല്ലാ ജില്ലകളിലും സ്പെഷ്യൽ യൂണിറ്റുകളിലും ബറ്റാലിയനുകളിലും യോഗാ ദിനാഘോഷ ചടങ്ങുകളുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |