തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്റ്റേഷനിലെ അനിതയെന്ന പൊലീസ് ഉദ്യോഗസ്ഥയെ ആണ് കല്ലമ്പലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് ഉച്ചയോടെ ജോലികഴിഞ്ഞ് കല്ലമ്പലം നാവായിക്കുളത്തെ വീട്ടിൽ എത്തിയതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. റിട്ടയേർഡ് എസ് ഐ പ്രസാദ് ആണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. മരണകാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |