SignIn
Kerala Kaumudi Online
Thursday, 19 September 2024 5.04 AM IST

വനിതാ പൊലീസ് പാസിംഗ് ഔട്ട് പരേഡ്

Increase Font Size Decrease Font Size Print Page

ee

തിരുവനന്തപുരം: വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂരിലെ കേരള പൊലീസ് അക്കാഡമിയിൽ വ്യാഴാഴ്ച നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിക്കും. പൊലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. 109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമാകുന്നത്.

കഴിഞ്ഞവർഷം ഡിസംബർ എട്ടിനാണ് ഇവരുടെ പരിശീലനം ആരംഭിച്ചത്. 9മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ ആയുധങ്ങൾ ഉപയോഗിക്കുന്നതിലും ബോംബ് ഡിറ്റക്ഷൻ, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും പരിശീലനം നൽകി.

മലപ്പുറത്തെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആൾട്ടിട്ട്യൂഡ് പരിശീലനവും ഇവർക്ക് ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICE PARED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.