
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാൻ തൃശൂർ മുരിങ്ങൂരിൽ ദേശീയപാത തടഞ്ഞ് പൊലീസ്. മുഖ്യമന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ 15 മിനിറ്റിലേറെയാണ് ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞത്. ചാലക്കുടിയിൽ നിന്ന് കൊരട്ടി ഭാഗത്തേക്കുള്ള വാഹനങ്ങളാണ് തടഞ്ഞത്. ഇതോടെ രണ്ട് കിലോമീറ്റർ അധിക ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. മുഖ്യമന്ത്രി പോയിക്കഴിഞ്ഞിട്ടും കൊരട്ടിയിൽ വൻഗതാഗതക്കുരുക്കുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |