
കൊല്ലം: ദേശീയ പാതയിൽ കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് ഉയരപ്പാതയുടെ തകർന്ന വശത്തെ മണ്ണും റീ എൻഫോഴ്സ്ഡ് എർത്തൻ വാളുകളും 150 മീറ്ററോളം പൊളിച്ചുനീക്കി. മറുവശത്ത് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. ഒരുവശത്തെ മണ്ണ് പൂർണമായും നീക്കിയതിനാൽ കേടുപാടുണ്ടാകാത്ത മറുവശത്തെ ആർ.ഇ വാൾ പാനലുകളും മണ്ണും ഇന്നലെ മുതൽ നീക്കിത്തുടങ്ങി. ഉയരപ്പാതയുടെ സർവ്വീസ് റോഡ് തകർന്നതിനൊപ്പം ഈ ഭാഗത്ത് റോഡിന് കുറുകെ ഉണ്ടായിരുന്ന തോടിന്റെ കോൺക്രീറ്റ് ഭിത്തിയും സ്ലാബുകളും തകർന്നിരുന്നു. സർവ്വീസ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി തോടിന്റെ തകർന്ന സ്ലാബുകൾക്ക് പകരം പ്രീകാസ്റ്റ് ഡ്രെയിൻ സ്ഥാപിച്ചു.
ഉയരപ്പാത തകർന്നതോടെ 350 എം.എം മെയിൻ പൈപ്പ് ലൈൻ, ഗാർഹിക കണക്ഷനുകൾ ബന്ധിപ്പിക്കുന്ന 160 എം.എം പൈപ്പ് ലൈൻ എന്നിവയും മെയിൻ പൈപ്പ് ലൈൻ സർവ്വീസ് റോഡിന് അടിയിലും വിതരണ പൈപ്പ് ലൈൻ യൂട്ടിലിറ്റി ഏരിയയിലും പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബിയുടെ തകർന്ന ഭൂഗർഭ കേബിളുകൾ പുനഃസ്ഥാപിക്കുന്നത് വൈകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |