
കോഴിക്കോട്: കുപ്പിവെള്ളം വാങ്ങിക്കുടിച്ച യുവാവ് ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖാണ് ചികിത്സ തേടിയത്. ഒരു യാത്രയ്ക്കിടെ റിഷി റസാഖ് നന്മണ്ടയിലെ ബേക്കറിയിൽ നിന്ന് കുപ്പിവെള്ളം വാങ്ങിയിരുന്നു. കുടുംബവും ഒപ്പമുണ്ടായിരുന്നു.
റിഷി റസാഖാണ് ആദ്യം വെള്ളം കുടിച്ചത്. അഞ്ച് വയസുള്ള കുട്ടിയ്ക്ക് നൽകാൻ തുടങ്ങുമ്പോഴാണ് കുപ്പിയിൽ നിന്ന് ദുർഗന്ധമുണ്ടായത്. തുടർന്ന് പരിശോധിച്ചപ്പോൾ കുപ്പിയുടെ അടിഭാഗത്തായി ചത്തപല്ലിയെ കണ്ടെത്തി. കുപ്പിയിൽ 2026 മേയ് വരെ എക്സ്പയറി ഉണ്ടായിരുന്നു. റിഷി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |