
2026ലെ വാർഷിക പരീക്ഷാ കലണ്ടർ പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം: സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജെയിലർ, അസിസ്റ്റന്റ് (കെ.എ.ടി), അസിസ്റ്റന്റ് (യൂണിവേഴ്സിറ്റികൾ), അസിസ്റ്റന്റ് (കമ്പനി/ബോർഡ്/കോർപ്പറേഷൻ)തുടങ്ങിയവ. പ്രാഥമികപരീക്ഷ: മേയ് - ജൂലായ്. മുഖ്യ പരീക്ഷ: ആഗസ്റ്റ് - ഒക്‌ടോബർ.
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ: മേയ് - ജൂലായ്, അസിസ്റ്റന്റ് പ്രൊഫസർ - മെഡിക്കൽ വിദ്യാഭ്യാസം: മേയ് - ജൂലായ്, സിവിൽ എക്‌സൈസ് ഓഫീസർ: മേയ് - ജൂലായ്, പൊലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ: ജൂൺ - ആഗസ്റ്ര്.
എസ്.എസ്.എൽ.സി. തല പൊതുപ്രാഥമിക പരീക്ഷകൾ: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് - (കമ്പനി/ബോർഡ്/കോർപ്പറേഷൻ), എൽ.ഡി ക്ലർക്ക് (ബിവറേജസ് കോർപ്പറേഷൻ) തുടങ്ങിയവ- പ്രാഥമികപരീക്ഷ: ജൂലായ് - സെപ്തംബർ, മുഖ്യ പരീക്ഷ: ഒക്‌ടോബർ - ഡിസംബർ. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ: ജൂലായ് - സെപ്തംബർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്: സെപ്തംബർ - നവംബർ
അഭിമുഖം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) (മുസ്ലീം) (കാറ്റഗറി നമ്പർ 662/2024) തസ്തികയിലേക്ക് 7നും ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 79/2024) തസ്തികയിലേക്ക് 8, 9, 14, 15, 16 തീയതികളിലും പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ്
(കാറ്റഗറി നമ്പർ 410/2023) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 7, 8, 9 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
പ്രമാണപരിശോധന
കേരള വാട്ടർ അതോറിട്ടിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 93/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾക്ക്
7ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
എൽ എൽ.എം പ്രവേശനം
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ എൽ എൽ.എം സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലഭിച്ചവർ അഞ്ചിന് ഉച്ചയ്ക്ക് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. വെബ്സൈറ്റ്- www.cee.kerala.gov.in, ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
ആയുർവേദ
ഡിപ്ലോമ പ്രോഗ്രാം:
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയ്ക്ക് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആയുർവേദ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി ഒരുവർഷവും അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി രണ്ടു വർഷവുമാണ്. യോഗ്യത പ്ലസ്ടു. വിവരങ്ങൾക്ക് :7561898936, 8547675555, 8281114464.
ജ്ഞാനോത്സവം എഴുത്തുപരീക്ഷ
വർക്കല: ജ്ഞാനോത്സവം എഴുത്തു പരീക്ഷയുടെ സംസ്ഥാനസമിതി യോഗം ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ പി. കെ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ വർക്കല നാരായണ ഗുരുകുലത്തിൽ ചേർന്നു.
സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം.എസ്.സുരേഷ്,പി.ജി.മോഹൻകുമാർ, കാസർകോട് ജില്ലാ കാര്യദർശി രാമകൃഷ്ണൻ, പാലക്കാട് ജില്ലാ കാര്യദർശി സന്തോഷ് മലമ്പുഴ, കോട്ടയം ജില്ല കാര്യദർശി സുജൻ മേലുകാവ്, ഇടുക്കി ജില്ലാ കാര്യദർശി അഡ്വ. വി. എഫ്. അരുണകുമാരി, തിരുവല്ല സ്റ്റഡി സർക്കിൾ കാര്യദർശി വിശ്വനാഥൻ, കൊല്ലം ജില്ലാ കാര്യദർശി ഡോ. വി. കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.സ്റ്റഡി സർക്കിൾ കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവിനെ എഴുത്തുപരീക്ഷയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |